amurul
മനിറുൾ

ചാലക്കുടി: കൊരട്ടിയിൽ ദേശീയ പാതയോരത്ത് സെപ്ടിക് മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എസ്.ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി മനിറുൾ ഇസ്ലാം(25) ആണ് പിടിയിലായത്. മാലിന്യം കൊണ്ടുവന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ദേശീയപാതയിൽ പെരുമ്പിക്കും ജെ.ടി.എസ് ജംഗ്ഷനും ഇടയ്ക്കാണ് പുലർച്ചെ മാലിന്യം ഒഴുക്കിയത്. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് പ്രദേശം നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ അസ്വാഭാവികമായി വാഹനം നിറുത്തുന്നത് കണ്ട നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു.

തുടർന്ന് കൊരട്ടി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവമാർ വാഹനം തടയാൻ ശ്രമം നടത്തിയെങ്കിലും വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ പിടിയിലായത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ:ചന്ദ്രൻ, സി.പി.ഒ.മാരായ സിജു ആലുക്ക, പ്രദീഷ് എന്നിവരും ഉണ്ടായിരുന്നു.