തിരുവില്വാമല: കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റ് വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും ജനുവരി 26ന് നടക്കും.പാമ്പാടി ഐവർമഠം കൃഷ്ണപ്രസാദം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി മുഖ്യാതിഥിയാകും.
ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്‌കാരം പ്രശസ്ത മദ്ദളകലാകാരൻ തൃക്കൂർ രാജൻ, വെങ്കിച്ചൻ സ്വാമി പുരസ്‌കാരം ടി. ദാമോധരൻ നായർ, മാധവ വാരിയർ പുരസ്‌കാരം കലാമണ്ഡലം അനീഷ് എന്നിവർക്കാണ്.ചടങ്ങിൽ കലാസാംസ്‌ക്കാരിക പ്രവർത്തകൻ കെ.ബി. രാജ് ആനന്ദിനെ ആദരിക്കുകയും തിമില കലാകാരൻ തിരുവില്വാമല ഗോപി അനുസ്മരണവും നടക്കും. യോഗത്തിൽ ഗോപി എൻ. പൊതുവാൾ, കലാനിലയം ഉണ്ണിക്കൃഷ്ണൻ, പി. നാരായണൻകുട്ടി, മണ്ണൂർ രാജകുമാരനുണ്ണി, എൻ. രാംകുമാർ,തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മദ്ദളകേളി എന്നിവയും അരങ്ങേറും.