തൃശൂർ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികൾ ഫെബ്രുവരി 20 മുതൽ 27 വരെ തേക്കിൻകാട് മൈതാനിയിൽ നടക്കും. ജില്ലാടിസ്ഥാനത്തിൽ 100 പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പണിപൂർത്തിയായ 14,000 ഹൈടെക് ക്ലാസ് മുറികൾ, ദിവാൻജിമൂല അപ്രോച്ച് റോഡ്, നിർമ്മാണം ആരംഭിക്കുന്ന സാംസ്‌കാരിക നിലയം, സ്‌പോർട്‌സ് കോംപ്ലക്‌സ്, അക്വാട്ടിക് കോംപ്ലക്‌സ്, അന്തിക്കാട് ബ്ലോക്കിനെ തരിശുരഹിത ബ്ലോക്കായി പ്രഖ്യാപിക്കൽ, കോൾ ഡബിൾ പദ്ധതി തുടങ്ങി പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ പണിപൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും തുടക്കംകുറിക്കുന്ന പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും നടത്തുവാൻ മന്ത്രിതല സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനിച്ചു. മന്ത്രിമാരായ അഡ്വ. വി.എസ്. സുനിൽ കുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ., കോർപറേഷൻ മേയർ അജിയ വിജയൻ, ജില്ലാ കളക്ടർ ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുത്തു. കൃഷിമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും ചെയർമാൻമാരായ സംഘാടക സമിതി രൂപീകരിച്ചു....