തൃശൂർ: രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. തേക്കിൻകാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം യഥാക്രമം ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ്, കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ, ജില്ലാ എക്‌സൈസ് വിഭാഗം എന്നിവയ്ക്ക് മന്ത്രി സമ്മാനിച്ചു.

തൃശൂർ റേഞ്ചിലെ മികച്ച ക്ലീൻ പൊലീസ് സ്‌റ്റേഷനുകൾക്കുള്ള പുരസ്‌കാരം യഥാക്രമം പൊന്നാനി, പെരിന്തൽമണ്ണ, വലപ്പാട് പൊലീസ് സ്‌റ്റേഷനുകൾക്ക് മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ മേയർ അജിത വിജയൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി. റാഫി ജോസ് , തൃശൂർ റേഞ്ച് ഐ.ജി. എം.ആർ. അജിത്കുമാർ, ജില്ലാ കളക്ടർ ടി.വി. അനുപമ, റൂറൽ ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്‌കരൻ, സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സായുധ സേന റിസർവ് ഇൻസ്‌പെക്ടർ കെ. വിനോദ്കുമാർ പരേഡ് നയിച്ചു. 23 പ്ലാറ്റൂണുകൾ അണിനിരന്നു.