എരുമപ്പെട്ടി: വരാൻ പോകുന്ന ബഡ്ജറ്റിൽ കാർഷിക അഭിവൃദ്ധിക്കാണ് കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നതെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. വേലൂർ പഞ്ചായത്തിലെ നവീകരിച്ച തെക്കേക്കര അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.ആർ. ഷോബി, ശുഭ അനിൽകുമാർ, സെക്രട്ടറി വി.ജി. ശ്രീകല, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സിനു അബാൽ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മുരളി, കെ.കെ. ഷാജൻ, ശ്രീജ നന്ദൻ തുടങ്ങിയവർ സംസാരിച്ചു.