palam-nermanaudgadanam
മണലി പുഴക്കു കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം .മന്ത്രി,പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു

പുതുക്കാട്: തദ്ദേശിയർക്കും ദീർഘദൂര യാത്രക്കാർക്കും ദേശീയ പാതയിലൂടെ പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി യാത്ര ചെയ്യാൻ ഉപകരിക്കുന്ന മണലിപ്പുഴക്കു കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. സി.എൻ. ജയദേവൻ എം.പി അദ്ധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായായ പ്രേമ കുട്ടൻ, ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അംഗം കെ.ജെ. സിക്‌സൺ, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി സുരേന്ദ്രൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.സി. സന്തോഷ്, കെ.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, പ്രിപനൻ ചുണ്ടേലപ്പറമ്പിൽ, അംബിക സഹദേവൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ, എം.കെ. സന്തോഷ്, കെ.എ. രാജൻ,രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി. പോൾ, എൻ.എൻ. ദിവാകരൻ, രാഘവൻ മുളങ്ങാടൻ, പി.ജി. മോഹനൻ, വർഗീസ് തെക്കേത്തല, എ.ജി. രാജേഷ്, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി വൻ ജനാവലി നിർമ്മാണ ഉദ്ഘാടനത്തിനെത്തിയിരുന്നു.

തൃക്കൂർ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ജനപ്രതിനിധികൾക്കൊപ്പം മേളത്തിന്റെ അകമ്പടിയോടെയാണ് ചടങ്ങിനെത്തിയത്. തൃക്കൂർ നെന്മണിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് മൂന്ന് കോടി 75 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ 75ലക്ഷം രൂപയും നബാർഡിന്റെ മൂന്ന് കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 46 മിറ്റർ നീളവും 9.10 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. തൂണുകൾ ഒഴിവാക്കി ബോക്‌സ് ഗർഡർ ഉൾപ്പെടുത്തിയാണ് പുഴയ്ക്കു കുറുകെ പാലം നിർമ്മിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തികരിക്കാമെന്നാണ് പ്രതീക്ഷ.