action-counsil
പ്രവാസി ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് കെ.കെ.ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ചാവക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഉന്നതതല യോഗത്തിൽ ഗുരുവായൂർ എം.എൽ.എ പങ്കെടുക്കാത്തതിനാൽ നഷ്ടമാവുന്നത് മന്ദലാംകുന്ന് ബൈപ്പാസിൽ മാത്രം എഴുപത് വീടുകളാണെന്ന് പ്രവാസി ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് കെ.കെ. ഹംസക്കുട്ടി. ദേശീയപാത വികസനത്തിന്റെ പേരിലുള്ള അന്യായ നടപടികൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ എൻ.എച്ച്. ആക്‌ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ.ഹംസക്കുട്ടി. വി. സിദ്ദിഖ് ഹാജി അദ്ധ്യക്ഷനായി. വേലായുധൻ തിരുവത്ര, സി.ആർ. ഉണ്ണിക്കൃഷ്ണൻ, കമറു പട്ടാളം, എൻ.എം. ഹംസ, ഉമ്മർ ഇ.എസ്., അബ്ദു കോട്ടപ്പുറം, സി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.