തൃശൂർ: ട്രെയിനിലോ റെയിൽവേ അതിർത്തിയിലോ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സഹായവുമായി റെൽവേ ഹെൽപ്പ് ഡെസ്‌ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. റെയിൽവേ സ്റ്റേഷൻ ഡയറക്ടർ കെ.എം. ബാഷ, ചൈൽഡ് ലൈൻ നോഡൽ ഓഫീസ് ഡയറക്ടർ സിസ്റ്റർ ഡോ. ബീന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആർ.പി.എഫ് എസ്.ഐ. ജി.ആർ.പി. ഗിരീഷ്, എസ്.ഐ ബാബു, പ്രോജക്ട് ഡയറക്ടർ സി.കെ. സുരേഷ്, പുല്ലഴി ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ. ജോൺസൺ ചാലിശേരി, കെ.ജെ. ജെസി എന്നിവർ പങ്കെടുത്തു. തൃശൂർ സ്റ്റേഷനിലെ ഒന്നാമത്തെ പ്‌ളാറ്റ് ഫോമിൽ ആർ.പി.എഫിന് സമീപമാണ് ഹെൽപ്പ് ഡെസ്‌ക്. ഫോൺ- 0487 2441098, 9188641098