7.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഇതുവരെ 14.16 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായതായും ഭരണാനുമതി ലഭിച്ച 10 കോടിയോളം രൂപയുടെ പദ്ധതികളുടെ നിർവഹണ നടപടികൾ പുരോഗമിക്കുന്നതായും സി.എൻ. ജയദേവൻ എം.പി. വാർത്താസമ്മേളനത്തിൽ അറിയിച്ചു.

88.01 ശതമാനം ഫണ്ടും ചെലവഴിച്ചു. ശേഷിക്കുന്ന 7.5 കോടിയുടെ പദ്ധതിക്ക് കൂടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 33.46 കോടി രൂപ ചെലവ് വരുന്ന 496 പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കാനായി അഞ്ച് വർഷത്തിനിടെ സമർപ്പിച്ചത്. 406 പദ്ധതികൾക്കാണ് അനുമതിയായത്. 334 പദ്ധതികൾ പൂർത്തീകരിച്ചു. 72 പദ്ധതികളുടെ നിർമ്മാണനടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്രപദ്ധതിയായ ആദർശ് ഗ്രാമിന് പ്രത്യേക ഫണ്ടുകൾ ഒന്നും തന്നെയില്ലെങ്കിലും മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളെ ദത്തെടുക്കാനായിട്ടുണ്ട്. താന്ന്യം, ഒല്ലൂരിലെ പുത്തൂർ എന്നിവയാണ് ദത്തെടുത്തത്. കാറളം പഞ്ചായത്തിനെ ദത്തെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്.

രണ്ട് കോടിയുടെ സ്റ്റീൽപാലം

രണ്ട് കോടി ചെലവിട്ട് മണലൂർ നിയമസഭാ മണ്ഡലത്തിലെ ഏനാമാവ് പുഴയ്ക്ക് കുറുകെ സ്റ്റീൽ പാലം

50 ലക്ഷം രൂപയുടെ പൂങ്കുന്നം റെയിൽവെ സ്റ്റേഷൻ വികസനം പുരോഗമിക്കുന്നു

രാമവർമ്മപുരത്ത് വിജ്ഞാൻ സാഗറിൽ 50 ലക്ഷം രൂപ വിനിയോഗിച്ചുള്ള മൾട്ടി പ്ലസ് തിയേറ്റർ

കേരളവർമ്മ കോളജിന് 20 ലക്ഷം രൂപ ചെലവിട്ട് സെമിനാർ ഹാൾ

പുതുക്കാട് എലിക്കോട് ആദിവാസി കോളനിയിലെ റോഡ് സഞ്ചാരയോഗ്യമാക്കാൻ 22 ലക്ഷം

28 ലക്ഷം ചെലവിട്ട് പിള്ളത്തോട് ചെക്ക് ഡാം നിർമാണത്തിൽ


വിദ്യാഭ്യാസമേഖലയിൽ 5.55 കോടി ഇങ്ങനെ

വിവിധ സ്‌കൂളുകൾക്ക് കംപ്യൂട്ടറുകൾക്ക് 1.33 കോടി രൂപ

സ്‌കൂളുകളിലും കോളേജുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ

സെമിനാർ ഹാളുകൾ, ഡൈനിംഗ് ഹാൾ

ശുദ്ധജല വിതരണം, സ്‌കൂൾ ബസുകൾ

കംപ്യൂട്ടർ ലാബുകൾ, ഡിജിറ്റൽ ലൈബ്രറികൾ, സ്‌കൂൾ കെട്ടിടങ്ങൾ

സോളാർ പദ്ധതികൾ

2014 മുതൽ 2019 ജനുവരി വരെയുള്ള അവലോകനം:

1. അഞ്ച് വർഷം കൊണ്ട് ലഭിക്കേണ്ട ഫണ്ട്: 25 കോടി
2. ഇതുവരെ ലഭിച്ച ഫണ്ട്: 17.5 കോടി
3. ലഭിക്കാനുള്ളത്: 7.5 കോടി
4. അഞ്ച് വർഷം കൊണ്ട് സമർപ്പിച്ച പദ്ധതികൾ 496 (33.46 കോടി)
5. അനുമതി ലഭിച്ച പദ്ധതികൾ: 406 എണ്ണം (6.13 കോടി)
7. പൂർത്തീകരിക്കാനുള്ള പദ്ധതികൾ: 79 എണ്ണം (3.45 കോടി)
8. പദ്ധതികൾക്ക് ചെലവായ തുക: 17.61 കോടി
9. പദ്ധതികൾ പൂർത്തീകരിച്ചത്: 88.01 %