മാള: കൊമ്പിടിഞ്ഞാമക്കൽ ജാറം ശെരീഫ് വലിയുല്ലാഹി സുൽത്താൻ ബദറുദ്ദീൻ പാഷയുടെ ജാറത്തിൽ കൊടി കുത്ത് നേർച്ചയ്ക്ക് ആയിരങ്ങളെത്തി. രാവിലെ മുതൽ ജാറത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് രാവിലെ മുതൽ നടന്ന ചടങ്ങുകളിൽ സംബന്ധിച്ചത്. രാവിലെ 8ന് മൗലീദ് പാരായണം, ഉച്ചയ്ക്ക് അന്നദാനം, കൊടി കുത്ത് നേർച്ച എന്നിവ നടന്നു. വിവിധ ദേശങ്ങളിൽ നിന്ന് ആനകളുടെ അകമ്പടിയോടെ നേർച്ചകൾ ജാറത്തിനു മുന്നിലെത്തി. തുടർന്ന് ആലിൻ ചുവട്ടിലെത്തി കൊടികുത്ത് നേർച്ച നടത്തി തിരിച്ചിറങ്ങി. രാത്രി 12ന് വിവിധ ദേശങ്ങളിൽ നിന്നുള്ള നേർച്ചകൾ പള്ളിയിലെത്തിയ ശേഷം നടന്ന ചടങ്ങുകളോടെയാണ് സമാപനം കുറിച്ചത്.