kala-kayika-mela

കയ്പ്പമംഗലം പഞ്ചായത്ത് അംഗപരിമിതരായ കുട്ടികൾക്കായി സംഘടിപ്പിച്ച കലാ കായിക മേള പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്ത് അംഗപരിമിതരായ കുട്ടികൾക്കായി കലാ കായിക മേള സംഘടിപ്പിച്ചു. കയ്പ്പമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മേള പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില വേണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ലത ഭരതൻ, അജീഷ നവാസ്, പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടിൽ, സൈനുദ്ദീൻ, ജിസ്‌നി ഷാജി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സി.വി. ഓമന എന്നിവർ സംസാരിച്ചു .പങ്കെടുത്ത എല്ലാ കുട്ടികൾക്കും, മത്സര വിജയികൾക്കും സമ്മാനം വിതരണം ചെയ്തു. ...