vpm-sndp-school
വി.പി.എം. എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വാർഷികോത്സവവും യാത്രഅയപ്പും സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷികോത്സവം, യാത്രഅയപ്പ് എന്നിവ വിദ്യാനന്ദം എന്ന പേരിൽ സംഘടിപ്പിച്ചു. ഇതോടൊപ്പം അദ്ധ്യാപക രക്ഷാകർത്തൃസംഗമം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ, പ്രതിഭാദരം, കലാസംഗമം എന്നിവയും നടന്നു. സി. എൻ. ജയദേവൻ എം. പി. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എ രമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായി. എസ്. എൻ. ഡി. പി. യോഗം എഡ്യുക്കേഷണൽ സെക്രട്ടറി സി. പി. സുദർശൻ മുഖ്യപ്രഭാഷണം നടത്തി.

വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. തോമസ് മാസ്റ്റർ ഫോട്ടോ അനാച്ഛാദനം ചെയ്തു. എസ്. എൻ. ഡി. പി. യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് നവീകരിച്ച ഡിജിറ്റൽ ക്ലാസ് റൂമുകൾ സമർപ്പിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ കായിക പ്രതിഭാദരവും മാനേജ്‌മെന്റിന്റെ ഉപഹാരങ്ങൾ നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുളളിയും പി. ടി. എ. ഉപഹാര സമർപ്പണം പി. ടി. എ. വൈസ് പ്രസിഡന്റ് പി. എ. താജുദ്ദീനും ഒ. എസ്. എ. ഉപഹാര സമർപ്പണം സ്‌നേഹക്കൂട് ബാച്ചിലെ മനോജ് പുളിക്കലും നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു രാജു, പി. വി. വത്സൻ, പ്രേംകുമാർ തൈപ്പറമ്പത്ത്, പ്രധാന അദ്ധ്യാപകൻ എം. കെ. മനോജ്, പ്രിൻസിപ്പാൾ ഒ. വി. സാജു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.