തൃശൂർ: സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിൽ നാലു തൃശൂർകാർ. പ്രതിരോധ നിരയിലെ എസ്.ബി.ടിയുടെ മിന്നും താരം രാഹുൽ.വി. രാജ്, ആക്രമണനിരയിലെ ചാലക്കുടിക്കാരൻ ക്രിസ്റ്റി ഡേവിസ്, കൊടകരയിലെ പി.സി. അനുരാഗ്, മിഡ്ഫീൽഡിലെ ക്രൈസ്റ്റ് കോളേജ് താരം ജി. ജിതിൻ എന്നിവരാണ് തൃശൂർ താരങ്ങൾ. കഴിഞ്ഞ തവണ ബംഗാളിനെ തോൽപ്പിച്ച് കീരിടം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ.വി.രാജ്. എഫ്.സി.കേരള താരമായ ക്രിസ്റ്റി ഡേവിസ് കേരള വർമ്മ കോളേജ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ തവണ ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ നേടിയവരിൽ തൃശൂർക്കാരൻ എം.എസ്. ജിതിനും ഉണ്ടായിരുന്നു.