തൃശൂർ: ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ സമദ് ആരോപിച്ചു. സംവരണ തത്വങ്ങളെ അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മുസ്ളിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ വിദ്യാർത്ഥി കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് തൃശൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ജില്ലാ സെക്രട്ടറി പി.എ അജയഘോഷ്, മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.എം സനൗഫൽ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി പി.എ അബ്ദുൽ ജലീൽ, മുസ്ളിം ലീഗ് ജില്ലാ ഭാരവാഹികളായ എം.എ റഷീദ്, പി.കെ ഷാഹുൽ ഹമീദ്, പി.എ ഷാഹുൽ ഹമീദ്, അസീസ് താണിപ്പാടം, യൂത്ത് ലീഗ് ജില്ലാ ട്രഷറർ പി.എം മുസ്തഫ, സീനിയർ വൈസ് പ്രസിഡന്റ് ടി.കെ ഉസ്മാൻ, സെക്രട്ടറിമാരായ നൗഷാദ് തെരുവത്ത്, വി.പി മൻസൂറലി, ആർ.എം മനാഫ്, ആർ.കെ സിയാദ്, അഷ്കർ കുഴിങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.