babu

കൊടുങ്ങല്ലൂർ: സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ടി.എം.ബാബു (53) കനോലി കനാലിൽ മരിച്ച നിലയിൽ . മാള, കുന്നത്തിക്കാട് സ്വദേശിയാണ്. ശൃംഗപുരം നാല്കണ്ടം ഭാഗത്തെ പുഴയിൽ അജ്ഞാത ജഡം കണ്ടെത്തിയെന്നറിഞ്ഞെത്തിയ പൊലീസ് , മൃതദേഹം തീരത്തോട് അടുപ്പിച്ചപ്പോഴാണ് ഇത് ബാബുവിന്റേതാണെന്ന് വ്യക്തമായത്. ചീനവല കയറിലും കുറ്റിയിലും കുടുങ്ങിയ നിലയിലായിരുന്നു.

ആനാപ്പുഴയിലെ അഞ്ചങ്ങാടിയിൽ ചൊവ്വാഴ്ച നടന്ന മത്സ്യത്തൊഴിലാളി യൂണിയൻ പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. വൈകീട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പാർട്ടി നേതാവ് കെ.വി. വസന്തകുമാറിനെ വിവരമറിയിക്കുകയും മാള സി.ഐക്ക് പരാതി നൽകുകയുമായിരുന്നു. അന്വേഷണം നടന്നു വരവെയാണ് മൃതദേഹം കണ്ടത്. ഭാര്യ: ഗിരിജ.