magila-ass
മഹിളാ അസോസിയേഷന്‍ കൊടകര ഏരിയ പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം അഡ്വ സബിതാ ബീഗം ഉദ്ഘാടനം ചെയ്യുന്നു.

ആമ്പല്ലൂർ: പാർലമെന്റിൽ വനിതാ സംവരണ ബിൽ ഉടൻ പാസാക്കണമെന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടകര ഏരിയ സമ്മേളനം. പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽ ദേശീയ പാതയിൽ അപകടങ്ങൾ കുറയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പുതുക്കാടും ആമ്പല്ലൂരും സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകൾ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. മണി ഉണ്ണികൃഷ്ണൻ, അമ്പിളി സോമൻ, ഷീല മോഹനൻ ഷീല ദേവൻ, ടെസ്സി ഫ്രാൻസിസ്, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.വി. നഫീസ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. പുഷ്പ, മേരി തോമസ്, ഏരിയ സെക്രട്ടറി അജിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്യാംഭവി രാജൻ (പ്രസിഡന്റ്), എ.ജി. രാധാമണി (സെക്രട്ടറി), ഷീല മോഹനൻ (ട്രഷറർ).