കയ്പ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂളിലെ സ്‌കൂൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 30 വിദ്യാർത്ഥികൾ നിയമസഭയിലേക്ക് പഠന യാത്ര നടത്തി. കഴിഞ്ഞ വർഷം സ്‌കൂളിൽ ഒരുക്കിയ മോക് പാർലമെന്റ് സന്ദർശിച്ച ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയാണ് കുട്ടികൾക്ക് സന്ദർശിക്കാനായി അവസരമൊരുക്കിയത്. എം.എൽ.എയോടെപ്പം കുട്ടികൾ അദ്ധ്യാപകരൊത്ത് സ്പീക്കറുടെ ഓഫീസിലെത്തി സ്പീക്കറെ അടുത്ത് കണ്ട് സംസാരിക്കുകയും, ഫോട്ടോ എടുക്കുകയും ചെയ്തു.....