ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ടാം അതിരുദ്ര മഹായജ്ഞത്തിന് ഇന്ന് തുടക്കം. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതരിപ്പാട് തുടങ്ങിയവരാണ് ചടങ്ങുകൾ നിർവഹിക്കുന്നത്. അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ആദ്ധ്യാത്മിക മണ്ഡപത്തിൽ ആയിരത്തിലധികം പേർ പങ്കെടുക്കുന്ന സമ്പൂർണ നാരായണീയ പാരായണം നടന്നു. ഇടമന വാസുദേവൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. കൈലാസ ദർശനം നടത്തിയ 121 പേരെ ചടങ്ങിൽ ആദരിച്ചു. ഫെബ്രുവരി 11 ന് രാവിലെ അതുരുദ്രയജ്ഞത്തിന് സമാപനമാകും.