kerala-water-authority

തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഗ്രാന്റ് വെട്ടിക്കുറച്ചതോടെ വാട്ടർ അതോറിട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. 2017-18ൽ റവന്യൂ വരുമാനം,​ കേന്ദ്ര ഗ്രാന്റ്,​ സംസ്ഥാന സർക്കാരിന്റെ നോൺ പ്ലാൻ ഫണ്ടിനത്തിൽ നിന്നുള്ള 313 കോടി രൂപ എന്നിവ ചേർത്ത് 925 കോടിയുടെ വാർഷിക വരുമാനമാണ് വാട്ടർ അതോറിട്ടിക്ക് ലഭിച്ചത്. 2017-18 സാമ്പത്തിക വർഷം 70 കോടി രൂപ മാത്രമാണ് ഗ്രാന്റായി കിട്ടിയത്.

വാട്ടർ അതോറിട്ടിയിൽ 8843 സ്ഥിര ജീവനക്കാരും നാലായിരത്തോളം താത്കാലികക്കാരുമുണ്ട്. ശമ്പളയിനത്തിൽ പ്രതിവർഷം ശരാശരി 462 കോടിയാണ് ചെലവ്. പെൻഷനായി പ്രതിവർഷം 208 കോടി രൂപയും ചെലവാകും. ഓഫീസ് പ്രവർത്തനം, ശമ്പളം,​ പങ്കാളിത്ത പെൻഷൻ പദ്ധതി, വിരമിക്കുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയുൾപ്പെടെ പ്രതിവർഷം 1270 കോടിയാണ് ചെലവുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം വാട്ടർ അതോറിട്ടിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം 344 കോടിയാണ്. കൂടാതെ വൈദ്യുതി ചാർജിനത്തിൽ 1250 കോടി രൂപ വൈദ്യുതി ബോർഡിനും നൽകാനുണ്ട്.


മുൻ വർഷങ്ങളിലെ ഗ്രാന്റ്

2012-13.......................246 കോടി

2013-14.......................201 കോടി

2014-15.......................119 കോടി

2015- 16.......................45 കോടി

2016 -17.......................69 കോടി


2017 -18 ലെ റവന്യൂ വരുമാനം (കോടിയിൽ)
വെള്ളക്കരം - 542
ദൈനംദിന പ്രവർത്തനത്തിനുള്ള നോൺപ്ലാൻ ഫണ്ട് - 313.25
കേന്ദ്ര ഗ്രാന്റ് - 70
ആകെ - 925

2017- 18ലെ ചെലവ് (കോടിയിൽ)
ശമ്പളം - 386
ഓഫീസ് പ്രവർത്തനം - 23
വൈദ്യുതി - 242
പെൻഷൻ - 208
ഓപ്പറേറ്റിംഗ് മെയിന്റനൻസ് - 100
എൽ.ഐ.സി,​ ജി.പി.എഫ് - 50
മെഡിക്കൽ - 30
പെൻഷൻ ആനുകൂല്യം - 100
പങ്കാളിത്ത പെൻഷൻ ആനുകൂല്യം - 30
ടെർമിനൽ സറണ്ടർ,​ കമ്മ്യൂട്ടേഷൻ - 100


'സെൻട്രൽ വാട്ടർ കമ്മിഷന്റെ നീക്കിയിരിപ്പിലുണ്ടായ കുറവാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള ഗ്രാന്റ് കുറയാൻ കാരണം. ഇത് വാട്ടർ അതോറിട്ടിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ 215 കോടി നൽകും. ഇതിൽ 140 കോടി ലഭിച്ചു.
ഫിനാൻസ് മാനേജർ, വാട്ടർ അതോറിട്ടി