പാമ്പുകളെക്കൊണ്ട് ഭംഗിയായി മാലയണിഞ്ഞും പൂമാല ചാർത്തിയും പരിലസിക്കുന്ന മാറിടത്തിൽ ധാരാളം ഭസ്മം പൂശി പൂക്കളുടെ മണംപേറി മൂളിയെത്തുന്ന വണ്ടിൻകൂട്ടത്തോട് ചേർന്ന് ആ ദിവ്യമൂർത്തിയെ എന്ന് കാണാൻ കഴിയും.