over

പൂവാർ: തീരദേശ റോഡായ വിഴിഞ്ഞം പൂവാർ റോഡിപ്പോൾ അപകടങ്ങളുടെ കേന്ദ്രമായി മാറുകയാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടം തമിഴ്നാട്ടുകാർക്ക് തിരുവനന്തപുരത്തേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയാണ്. പൊതുവെ വാഹനങ്ങൾ കുറവായ ഈ റോഡിൽ ഇപ്പോൾ ബൈക്കുകളും മറ്റും ചീറിപ്പാഞ്ഞാണ് പോകുന്നത്. വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിനുള്ള സാധനങങൾ എത്തിക്കാനുള്ള പടുകൂറ്റൻ ടിപ്പറുകൾ കൂടെയായതോടെ സദാ റോഡിൽ വാഹനങ്ങളുമുണ്ട്. ഇതിനിടെയാണ് ബൈക്കുകളുടെ മരണപ്പാച്ചിൽ. മൂന്നും നാലും യുവാക്കൾ ചെകിടടപ്പിക്കുന്ന ശബ്ദത്തിൽ തലങ്ങും വിലങ്ങും പായുന്നത് നിത്യ കാഴ്ചയാണ്. ഇവരെഭയന്ന് വാഹനങ്ങൾ വെട്ടിത്തിരിക്കുന്ന സാധാരണക്കാരായ യാത്രക്കാരാണ് മിക്കവാറും അപകടത്തിൽ പെടുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്.

അപകടങ്ങൾ പതിവ്

അടുത്തിടെ പൂവാർ മുതൽ അടിമലത്തുറവരെ നിരവധി അപകടങ്ങളാണ് നടന്നത്. അതിൽ 20 ഓളം പേരാണ് പല അപകടങ്ങളിലായി മരിച്ചത്. നൂറുകണക്കിന് അളുകൾക്ക് ചെറുതും വലുതുമായ അപകടങ്ങളും സംഭവിച്ചു. പ്രദേശവാസികൾക്ക് റോഡിലൂടെ നടക്കാൻ പോലും ഭയമാണ്. അമിതവേഗത്തിൽ എത്തിയ കാറിടിച്ച് മദ്ധ്യവയസ്കയും ടിപ്പർ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരനും അമിതവേഗത്തിലെത്തിയ ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവും മരിച്ചിട്ട് മാസങ്ങൾ പോലുമായിട്ടില്ല. ബൈക്കൽ ഒപ്പം സഞ്ചരിച്ച നാഗർകോവിൽ സ്വദേശി സ്റ്റീഫൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇങ്ങനെ നിരവധി അപകടങ്ങളാണ് പൂവാർ, കാഞ്ഞിരംകുളം പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ള നൂറോളം അപകടങ്ങൾ തുടരെ നടക്കുന്നുണ്ട്.

ആവശ്യം ശക്തം

ബൈക്കുകളുടെ മരണപ്പാച്ചിൽ തടയുന്നതിനും മറ്ര് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിരവധി പരാതികൾ പലപ്പോഴായി പ്രദേശവാസികൾ നൽകിയിട്ടുണ്ട്. എന്നാൽ നാളിതുവരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.