k-krishnankutty

ശിവഗിരി: കർഷകരെ തകർക്കുന്ന തലത്തിലേക്ക് കോർപ്പറേറ്റുകൾ നീങ്ങുന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കേരളത്തിന്റെ പുനർ നിർമ്മാണം ഗുരുദർശനത്തിലൂടെ എങ്ങനെ സാദ്ധ്യമാക്കാം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യധാന്യങ്ങളും പാലും ഇറക്കുമതി ചെയ്ത് കർഷകരുടെ നട്ടെല്ലൊടിക്കാനുള്ള കരാറുകളായിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി മാവുപോലും പൂക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി പ്രശ്നമാണ് ഇന്ന് നാം നേരിടുന്ന വെല്ലുവിളി. അത് ശ്രീനാരായണ ഗുരു അന്നേ തിരിച്ചറിഞ്ഞിരുന്നു. പ്രളയക്കെടുതി നാട്ടുകാരിൽ ഐക്യം വളർത്തിയതുപോലെ, ഈ ഐക്യം പ്രയോജനപ്പെടുത്തി വർത്തമാനകാല സമസ്യകൾ പരിഹരിക്കാൻ ശ്രമിക്കണമെന്ന് അതിഥിയായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. എ.സമ്പത്ത് എം.പി,​ വി.ജോയി എം.എൽ.എ,​ വർക്കല കഹാർ,​ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവിരാമൻ,​ ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടർ പി.ജി. തോമസ്,​ സംസ്ഥാന ആസൂത്രണ ബോർഡ് മുൻഅംഗം ജി.വിജയരാഘവൻ,​ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി മുൻഡീൻ ഡോ. സ്റ്റീഫൻ ദേവനേശൻ,​ പരിസ്ഥിതി ഗ്രന്ഥകാരൻ ഡി.വി. സിറിൾ,​ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,​ ജന. സെക്രട്ടറി സാന്ദ്രാനന്ദ,​ ശിവസ്വരൂപാനന്ദ,​ ശാരദാനന്ദ,​ ബോധി തീർത്ഥ എന്നിവർ സംസാരിച്ചു.