congress

കിളിമാനൂർ: എ.ഐ.വൈ.എഫ് പഴയകുന്നുമ്മൽ മേഖലാ സമ്മേളനം ജി. കൃഷ്ണൻ നഗറിൽ (കിളിമാനൂർ ആർട്ട് ഗാലറി ഹാൾ) ജില്ലാ വൈസ് പ്രസിഡന്റ് ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. റഹീം നെല്ലിക്കാട് അധ്യക്ഷനായിരുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് ടി. താഹ പതാക ഉയർത്തി. സി.പി.ഐ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എസ്. സുജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ എക്സി.അംഗം അൽ ജിഹാൻ, കിളിമാനൂർ മണ്ഡലം സെക്രട്ടറി രതീഷ് വല്ലൂർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ. നിസാർ, സജി ചെക്കോടൻ, ലഷ്മി, രശ്മി, എ.ഐ എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ബി. അനീസ് എന്നിവർ സംസാംരിച്ചു. താഹ സ്വാഗതവും അഡ്വ. രബിൻ ആർ.എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അഡ്വ. എസ് ശ്യാംകുമാർ (പ്രസിഡന്റ്), സിദ്ധിഖ്, ലിജിത്ത് പി.എൽ (വൈസ് പ്രസിഡന്റുമാർ), അഡ്വ, രബിൻ. ആർ.എസ് (സെക്രട്ടറി), തേജസ്, വിഷ്ണുരാജ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.