sunraise

മുടപുരം: കിഴുവിലം കാട്ടുമുറക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 41-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിലെ നിശാന്തിനും ചലച്ചിത്ര പുരസ്‌കാരം ചിത്രകാരനും ക്യാമറാമാനുമായ മുഹമ്മദിനും ഡെപ്യൂട്ടി സ്പീക്കർ വി. ശശി സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ അൻവർഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. സൺറൈസ് സെക്രട്ടറി എൻ. അനസ് സ്വാഗതവും നാസിഫ് എം.എൻ നന്ദിയും പറഞ്ഞു.