father-vincent

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ സീനിയർ വൈദികനും പെരുങ്കടവിള ഫെറോന വികാരിയുമായ ഫാ. കെ.ജെ. വിൻസെന്റിന്റെ സംസ്കാര ശുശ്രൂഷകൾ കമുകിൻകോട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, പുനലൂർ രൂപതാ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. തിരുവനന്തപുരം സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജനും പങ്കെടുത്തു. പാളയം ജൂബിലി മെമ്മോറിയൽ ആശുപത്രി ഡയറക്ടർ, തിരുവനന്തപുരം രൂപതാ കെ.സി.വൈ.എം ഡയറക്ടർ, ധനകാര്യ സമിതി അംഗം, നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷന്റെ ഉപദേശകസമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുഷ്ഠ രോഗികൾക്ക് സൗജന്യ ചികിത്സ നൽകിവരുന്ന നെടിയാറകോട് എച്ച്.ഡബ്‌‌ള്യു.എസ് ആശുപത്രിയുടെയും മരിയനാട് വിദ്യാസദൻ സെൻട്രൽ സ്കൂൾ, മണിവിള ആൾസെന്റ് സ്കൂൾ, വ്ളാത്താങ്കര ഒൗവർ ലേഡി ഒഫ് അസംപ്ഷൻ ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവയുടെയും നിരവധി തൊഴിൽ സ്ഥാപനങ്ങളുടെയും സ്ഥാപകനാണ്. അനുസ്മരണ പ്രാർത്ഥന ദിവ്യബലി ഇന്ന് രാവിലെ 9.30ന് കമുകിൻകോട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടക്കും.