ലണ്ടൻ: കേരളത്തിലെ വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി മന്ദിരത്തിന് മുന്നിൽ വനിതാ മതിൽ തീർത്തു. ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസ് മന്ദിരത്തിന് മുന്നിലെ മതിലിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവർ അണിചേർന്നു. ക്ഷേത്രത്തിൽ കയറാനുള്ള സ്ത്രീകളുടെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു, ആർത്തവം ജീവനാണ്, കുറ്റമല്ല, സുപ്രീംകോടതി വിധി മാനിക്കുക, സ്ത്രീ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളും പ്ലക്കാർഡുകളുമായി കുട്ടികളടക്കം ഇരുനൂറോളം പേർ പങ്കെടുത്തു.