കുറ്റിച്ചൽ: പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച നവവത്സരാഘോഷം കെ.എസ് ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വിജു മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ഗോവിന്ദൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം എച്ച്. വാഹിദ, വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുമാർ, എസ്.എം.സി ചെയർപേഴ്സൺ വി. രമണി, എം.പി.ടി.എ പ്രസിഡന്റ് ആർ. ആമിന ബീവി, വൈസ് പ്രസിഡന്റ് ഡി.ജെ. ഷിനി, ഹെഡ്മിസ്ട്രസ് സി.പി. ഐറിൻ, പ്രിൻസിപ്പൽ ആർ.എസ്. ഹേമപ്രിയ എന്നിവർ പങ്കെടുത്തു.