kerala-uni

പരീക്ഷാഫലം

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (2016 അഡ്മിഷൻ-റഗുലർ, 2015, 2014 & 2013 അഡ്മിഷനുകൾ-സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 10 വരെ അപേക്ഷിക്കാം.

തീയതി മാറ്റി

ഡിസംബർ 14ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.പി.എ. (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷകൾ 7 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ ബി.സി.എ/ബി.വോക് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ.III സെക്‌ഷനിൽ 4 മുതൽ 11 വരെയുളള പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണം.


ടൈംടേബിൾ

10 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം), മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.