rajaneesh

കല്ലമ്പലം: വടശ്ശേരിക്കോണം നരിക്കല്ല് മുക്കിനുസമീപം കഴിഞ്ഞദിവസം രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച്

ഇരുപത്തിയെട്ടാംമൈൽ പറകുന്ന് രാജി നിവാസിൽ രവീന്ദ്രൻ,ശ്യാമള ദമ്പതികളുടെ മകൻ രജനീഷ് (രഞ്ചു-30) മരിച്ചു. കൂടെയുണ്ടായിരുന്ന പറകുന്ന് ജസ്മി മൻസിലിൽ ജസ്മിനെയും എതിർ ദിശയിൽ നിന്നുവന്ന ബൈക്ക്‌ ഓടിച്ചിരുന്നയാളിനെയും ഗുരുതരപരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനീഷ് ശിവഗിരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ മൂവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. രജനീഷിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കൊല്ലത്തെ മോട്ടോഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രജനീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ രാജിമോൾ, രാജേഷ്‌കുമാർ.