കൊല്ലം: ആലപ്പുഴ കത്തിയൂർക്കാല കുമ്മിണിയഴികത്ത് വീട്ടിൽ രഘുനാഥൻ നായരെ (58) കഴിഞ്ഞ ദിവസം തങ്കശ്ശേരി വാടി ജംഗ്ഷനിലെ ഹോട്ടലിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പുലർച്ചയോടെ കാൽവഴുതി വീണതാണെന്ന് കരുതുന്നു. രാവിലെ ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. രഘുനാഥൻ നായർ ഈ ഹോട്ടലിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. കിണറിന്റെ ചുറ്റുമതിലിന് ഉയരം കുറവാണ്. നേരത്തെ കിണറിന് മുകളിൽ ഇരുമ്പ് വലയിട്ടിരുന്നു. കാക്ക വന്നിരിക്കുന്നുവെന്നുപറഞ്ഞ് രഘുനാഥൻനായർ തന്നെ അടുത്തിടെ വല മാറ്റിക്കുകയായിരുന്നു. .