തിരുവനന്തപുരം : ട്രാൻസ് വിമൺ സമൂഹവും വനിതാ മതിലിൽ പങ്കുചേർന്നു. എറണാകുളം ഇടപ്പള്ളിയിൽ ട്രാൻസ് ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാമും തൃശൂരിൽ ട്രാൻസ് വിമൺ വിജയരാജ മല്ലികയും പങ്കാളികളായി. തിരുവനന്തപുരത്താണ് ഏറ്റവുമധികംപേർ അണിചേർന്നത്. മതിൽ പൂർത്തീകരിച്ച വെള്ളയമ്പലത്ത് കൂട്ടമായെത്തി അണിനിരന്നു. സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജെൻഡർ കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിച്ച തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡിലെ അംഗങ്ങൾ ട്രാൻസ് ജസ്റ്റിസ് ബോർഡ് അംഗവും സംഘടനാ നേതാവുമായ സൂര്യ ഇഷാന്റെ നേതൃത്വത്തിൽ പങ്കുചേർന്നു. പി.എം.ജിക്കടുത്താണ് ഇരുപത്തി യഞ്ചോളം പേർ അണിചേർന്നത്.