e
ചന്ദ്ര രാമകൃഷ്ണൻ

തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയുടെ മാതാവ് തൈക്കാട് ശാസ്താംകോവിൽ റോഡിൽ ചന്ദ്ര രാമകൃഷ്ണൻ (83) നിര്യാതയായി. കോളേജ് വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അദ്ധ്യാപകനുമായിരുന്ന ടി.എസ്. രാമകൃഷ്ണന്റെ പത്നിയാണ്. ആർ. മോഹൻ മകനാണ്. മരുമക്കൾ : മുൻ വിജിലൻസ് ഡയറക്ടർ ഡെസ്മണ്ട് നെറ്റോ, ഡോ. എച്ച്. പൂർണിമ മോഹൻ. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ.