ശിവഗിരി:ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ പ്രയോജനം അടുത്ത ഒരു വർഷത്തേക്ക് തീർത്ഥാടകർക്ക് കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനം ഉണ്ടാവണമെന്ന് മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ പറഞ്ഞു.
തീർത്ഥാടന വേദിയിലെ കസേരകൾ ശൂന്യമായതിന്റെ കാരണം എല്ലാവർക്കുമറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സെൻകുമാർ.യഥാർത്ഥ നവോത്ഥാനം ഉള്ളിൽ നിന്നാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.