04
ക്യാപ്ഷൻ: ഷിബിൻ (30)

പോത്തൻകോട് : കൂട്ടുകാരൊടൊപ്പം കുളിയ്ക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിളവീട്ടിൽ ഷിബിൻ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കരിയം കല്ലുവിളയിലെ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് അപകടം . കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഷിബിൻ ആഴത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. വിദേശത്തായിരുന്ന ഷിബിൻ രണ്ട് ആഴ്ച മുമ്പാണ് ലീവിന് എത്തിയത്. ഭാര്യയും ഒരു കുഞ്ഞുമുണ്ട്.

ക്യാപ്ഷൻ: ഷിബിൻ (30)