കഴക്കൂട്ടം: രണ്ടുദിവസംമുമ്പ് വിവാഹിതനായ മര്യനാട് ജിസ്ന ഹൗസിൽ അതുൽ ദാസിന്റെ മകൻ സജിന്റെ (29) മൃതദേഹം മാടൻവിള അഴൂർക്കടവ് പാലത്തിന് സമീപത്തെ കായലിൽ കണ്ടെത്തി. 29നാണ് മര്യനാട് സ്വദേശിനിയായ അദ്ധ്യാപികയെ സജിൻ വിവാഹം ചെയ്തത്. പുതുവത്സര തലേന്ന് 7 മണിയോടെ പുറത്തുപോയ സജിൻ തിരിച്ചെത്തിയിരുന്നില്ല. അതിനിടെ, 31രാത്രി ഏഴരയോടെ മാടൻവിള പാലത്തിന് മുകളിൽ നിന്ന് ഒരാൾ കായലിൽ ചാടിയതായി മീൻപിടുത്തകാർ പൊലീസിനെ അറിയിച്ചിരുന്നു. ഗുഡ്ബൈ എന്നെഴുതിയ കത്ത് സജിന്റെ മുറിയിൽ കണ്ടെടുത്തു.