നെയ്യാറ്റിൻകര: വിവിധ ക്രൈസ്തവസഭകളുടെ ഐക്യവേദിയായ കാഞ്ഞിരംകുളം യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് പുതുവത്സര സമ്മേളനം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ ഫാ. ഡോ.ആർ. ജ്ഞാനദാസ് അദ്ധ്യക്ഷനായിരുന്നു. മഹായിടവക സെക്രട്ടറി ഡോ.പി.കെ. റോസ്ബിസ്റ്റ്, ട്രഷറർ ഫാ.ഡി.എൻ. കാൽവിൻകിസ്റ്റോ, നെയ്യാറ്റിൻകര രൂപതാ വികാരി ഡോ. സെൽവരാജൻ എന്നിവർ ക്രിസ്മസ് സന്ദേശവും നാല് പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി ഇരുപത്തയയ്യായിരം രൂപ വീതവും നല്കി. പുതിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ് ഡോ.എൽ. മോഹൻദാസ്, രക്ഷാധികാരി ഫാ. തോമസ് പ്രശാന്ത്, സെക്രട്ടറി ജെ.ആർ. സ്റ്റാലിൻ, കൺവീനർ നെല്ലിമൂട് സനൽകുമാർ തുടങ്ങിയവർ നേതൃത്വം നല്കി.