ചിറയിൻകീഴ്: കേരള തണ്ടാൻ മഹാസഭ ആൽത്തറമൂട് ശാഖ വാർഷിക പൊതുയോഗം ചിറയിൻകീഴ് തിട്ടയിൽ മുക്ക് സർവീസ് സഹകരണ ആഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ അനുശോചനവും സെക്രട്ടറി വി. വിജയകുമാർ സ്വാഗതവും പറഞ്ഞു. റിട്ട. എ.ഡി.ജി.പി ധർമപാലൻ, റിട്ട. പ്രിൻസിപ്പൽ രാജേന്ദ്രൻ, ഡയറക്ട് ബോർഡ് മെമ്പർമാരായ കെ.പി സോമൻ, ഡി. ഹാരീഷ് ദാസ്, താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.എസ്. രാമചന്ദ്രൻ, സെക്രട്ടറി ആർ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണൻ, ചന്ദ്രഹാസൻ, ഷീജ.കെ.എസ്, മായാബിംക, ഷീല, സുജിത എന്നിവർ പങ്കെടുത്തു.