ആറ്റിങ്ങൽ: സ്ത്രീ മാത്രം താമസിക്കുന്ന വീടിന് നേരെ അക്രമിസംഘത്തിന്റെ കല്ലേറ്. ഇളമ്പ ഹൈസ്‌കൂളിന് സമീപം അജിതയുടെ സങ്കീർത്തനം വീടിന് നേരെയാണ് അക്രമിസംഘം കല്ലെറിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെയാണ് സംഭവം, ജനൽച്ചില്ലുകൾ തകരുന്ന ശബ്‌ദം കേട്ടുണർന്ന അജിത ഭയന്ന് നിലവിളിച്ചു. ഇതുകേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.