പാറശാല: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാറശാല ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക കലാത്സവം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.എ സെന്ററിൽ നടന്ന ചടങ്ങിൽ സബ് ജില്ലാ പ്രസിഡന്റ് എ. ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലാവേദി കൺവീനർ എസ്. ജയചന്ദ്രൻ, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രശാന്ത്, നേതാക്കളായ എം.വി. ശ്രീകല, സി.ടി വിജയൻ, പി. അനിൽകുമാർ, എസ്. കൃഷ്ണകുമാർ, ഡി.എസ്. സനു, സബ് ജില്ലാ സെക്രട്ടറി ആർ.എസ്. രഞ്ചു, എ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘഗാനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, പ്രസംഗം, ലളിതഗാനം, കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നീ ഇനങ്ങളിൽ മത്സരം നടന്നു. വിജയികൾ ജനുവരി 6 ന് എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ അദ്ധ്യാപക കലോത്സവത്തിൽ പങ്കെടുക്കും.