politics

നെടുമങ്ങാട് : ആനാട് പുനവക്കുന്ന് റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷവും പുതുവത്സര വരവേൽപ്പും കവി സനൽ ഡാൽമുഖം ഉദ്‌ഘാടനം ചെയ്തു.ചികിത്സ സഹായ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത ജെ. ദാമോദരൻ നായർ, ഭാര്യ ശാന്തമ്മ, ഫയർഫോഴ്സിൽ സ്തുത്യർഹ സേവനത്തിന് അവാർഡ് നേടിയ കുമാരലാൽ എന്നിവരെ ആദരിച്ചു.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് ജി. ചന്ദ്രൻ, ടി. സിന്ധു, കെ.പി. ഗിരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.നവവത്സരാഘോഷങ്ങളുടെ ഭാഗമായി അത്താഴവിരുന്നും കലാപരിപാടികളും അരങ്ങേറി.