ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രോഗ്രസീസ് ആർട്സ് ക്ലബിന്റെ (എ.പി.എ.സി) ഭജനമഠ മണ്ഡല വിളക്കു പ്രമാണിച്ച് മുതിർന്ന അയ്യപ്പ ഭജന കലാകാരനെ ആദരിച്ചു. എഴുപതു വർഷമായി അയ്യപ്പ ഭജന പാട്ടുകൾ പാടുന്ന ആറ്റിങ്ങൽ പാളയത്തുവിള വീട്ടിൽ കെ. മാധവൻ നായരെയാണ് പുതിയ ഗായകരും ഭക്തരും ചേർന്ന് ആദരിച്ചത്. എ.പി.എ.സി ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ തിനവിള അമ്പിളി പൊന്നാട ചാർത്തി. മാധവൻ നായർ നൂറിലധികം തനത് അയ്യപ്പഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. എൺപത്തി മൂന്നാം വയസിലും പുതു തലമുറയോടൊപ്പം മണ്ഡല കാല ഭജനയിൽ സജീവമാണ് ഇദ്ദേഹം. എം.ആർ. മധു, ബി. മധുകുമാർ, വി. വേണുഗോപാൽ, രാജീവ് കുമാർ, വിജയൻ പാലാഴി, ശിവപ്രസാദ്, സി.എസ്. ജയകുമാർ, അജയകുമാർ എന്നിവർ പങ്കെടുത്തു.