പാറശാല: കാരകോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് മിൽമ അനുവദിച്ച് നൽകിയ 3000 ലിറ്റർ ശേഷിയുള്ള മിനി ചില്ലിംഗ് പ്ലാന്റിന്റെയും മൊബൈൽ കറവ യൂണിറ്റിന്റെയും ഉദ്‌ഘാടനവും സംഘത്തിലെ ക്ഷീര കർഷകർക്കുള്ള ഇൻസെൻറ്റീവിന്റെ വിതരണ ഉദ്‌ഘാടനവും തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. ചെങ്കവിളയിലെ സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റും മേഖല യൂണിയൻ ഭരണസമിതി അംഗവുമായ എസ്. അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കർഷക സെമിനാർ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ ഉദ്‌ഘാടനം ചെയ്തു. ക്ഷീര കർഷകൻ കൂടിയായ ഡോ.എസ്.കെ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മിൽമ ഭരണ സമിതി അംഗം അഡ്വ. ഗിരീഷ് കുമാർ, തിരുവനന്തപുരം ഡയറി മാനേജർ (പി.ആൻഡ്.ഐ) ഡോ. ജോവൻ സി.ഡി. ലൂവിസ്, എ.എം.പി.ഒ. എസ്. രവീന്ദ്രനാഥ്, ഡോ. രാജേഷ് ശർമ്മ, സൂപ്പർവൈസർ അനില എ.എസ്, സംഘം ഭരണസമിതി അംഗങ്ങളായ എൻ.കെ. ശ്രീകുമാർ, ടി.കെ. ശോഭനകുമാരി, എൽ. ബേബിക്കുട്ടി, ജെ. ഗമാലി, സി. ജ്ഞാനശീലൻ, മര്യാറോസ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പ്രീതി എം.എസ്. സ്വാഗതവും ഭരണസമിതി അംഗം കെ. ശ്രീകുമാരൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തി.