കിളിമാനൂർ: സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ ,വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന 'തൊളിക്കുഴി ' വാട്സ് ആപ് ഗ്രൂപ്പ് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു.ടെലിവിഷൻ പരിപാടി കോമഡി ഉത്സവത്തിന്റെ സംവിധായകൻ എ. മിഥിലാജിനെയും, ഷോർട്ട് ഫിലിം സംവിധായകൻ സനു കുമ്മിളിനെയും ആദരിച്ചു.ഒരു പെൺകുട്ടിയുടെ വിവാഹത്തിനായി ഗ്രൂപ്പംഗങ്ങളിൽ നിന്നും സ്വരൂപിച്ച സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. നസീറാ ബീവി, കെ. രാജേന്ദ്രൻ, എ.എം. ഇർഷാദ്, എസ്. ഫൈസി, എ. അനസ് എന്നിവർ സംസാരിച്ചു. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 6ന് രാവിലെ 9 മണി മുതൽ കിംസ് ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, പീഡിയാട്രിക്, റെസ്‌പിറേറ്ററി, ഫിസിയോ തെറാപ്പി വിഭാഗങ്ങളിലെ ഡോക്ടർമാർ നേതൃത്വം നൽകും.