വെഞ്ഞാറമൂട്: പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോമിംഗ് ആർട്സ് രംഗപ്രഭാതുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ള സ്‌മാരക അവാർഡ് ദാനവും അനുസ്മരണ സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പത്മശ്രീ ബെൻസി കൗൾ പുരസ്കാരം ഏറ്റുവാങ്ങി. പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പെർഫോമിംഗ് ആർട്‌സ് ചെയർമാൻ ഡോ. എൻ. രാധാകൃഷ്‌ണൻ സ്വാഗതം ആശംസിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പയ്യന്നൂർ ഫോക്‌ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ, പ്രൊഫ. അലിയാർ എന്നിവർ മുഖ്യ അതിഥികളായി. കീർത്തികൃഷ്‌ണ കൃതജ്ഞത പറഞ്ഞു. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ 30-ാം ചരമ അനുസ്‌മരണത്തിന്റെ ഭാഗമായി തിയേറ്റർ ഫെസ്റ്റിവലിൽ ഡോ. ജി. ഗംഗാധരൻ നായർ രചനയും സംവിധാനവും നിർവഹിച്ച 'സ്വഗതം ഭീമം' അവതരിപ്പിച്ചു.