, കാർഡിഫ് സിറ്റിയെ 3- ത്തിന് ടോട്ടൻ ഹാം തോൽപ്പിച്ചു
. പോയിന്റ് പട്ടികയിൽ ടോട്ടൻഹാം രണ്ടാംസ്ഥാനത്ത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ സീസൺ പാതിവഴിയിലെത്തിയപ്പോൾ വമ്പൻമാർക്കൊപ്പം കിരീടപ്രതീക്ഷയുമായി മുന്നേറുകയാണ് ടോട്ടൻ ഹാം ഹോട്സ്പർ. കഴിഞ്ഞദിവസം കാർഡിഫ് സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയ ടോട്ടൻ ഹാം പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് രണ്ടാമതേക്ക് എത്തിയിട്ടുണ്ട്.
പുതുവർഷദിനത്തിൽ കാർഡിഫിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നായകൻ ഹാരികേൻ , എറിക്സൺ, സൺഹ്യുയേംഗ് മിൻ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ടോട്ടൻ ഹാമിന്റെ വിജയം. സീസണിലെ 21 മത്സരങ്ങളിൽ ടോട്ടൻ ഹാമിന്റെ 16-ാമത്തെ വിജയമായിരുന്നു ഇത്.
മൂന്നാം മിനിട്ടിൽ മദ്ധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി പ്രതിരോധം വെട്ടിച്ചുകയറിയാണ് ഹാരികേൻ കാർഡിഫിന്റെ ..................... ആദ്യ സ്ഫോടനം നടത്തിയത്. 12-ാം മിനിട്ടിൽ സൺഹ്യൂയോംഗ് മിന്നിന്റെ പാസിൽനിന്ന് എറിക്സൺ ലീഡുയർത്തി.. 28-ാം മിനിട്ടിൽ ഹാരികേനിന്റെ ക്രോസിൽ നിന്നായിരുന്നു സൺഹ്യൂയോംഗ് മിന്നിന്റെ ഗോൾ. ആദ്യ അരമണിക്കൂറിനുള്ളിൽ 3-0 ത്തിന് മുന്നിലെത്തിയ ടോട്ടൻ ഹാമിന് പിന്നെയും അവസരങ്ങൾ ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.
21 മത്സരങ്ങളിൽനിന്ന് 48 പോയിന്റാണ് ടോട്ടൻ ഹാമിനു്ളത്. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 20 മത്സരങ്ങളിൽനിന്ന് 54 പോയിന്റും 20 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമാണ് മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞ മത്സരങ്ങളിൽ തോൽവി വഴങ്ങേണ്ടിവന്നത് ടോട്ടൻ ഹാമിന്റെ പ്രതീക്ഷ ഉണർത്തുന്നുണ്ട്.
ടോപ് ഫൈവ്
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
ലിവർപൂൾ 20-17-3-0-54
ടോട്ടൻഹാം 21-16-0-5-48
മാഞ്ചസ്റ്റർ സിറ്റി 20-15-2-3-47
ചെൽസി 20-13-4-3-43
ആഴ്സനൽ 21-12-5-4-41