entrance-commisioner

തിരുവനന്തപുരം: എൻട്രൻസ് കമ്മിഷണറായി പുതുതായി ഐ.എ.എസ് ലഭിച്ച എ. ഗീതയെ നിയമിച്ചു. 1988ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലാണ് ഗീത സർക്കാർ സേവനത്തിൽ പ്രവേശിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റായും, ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റായും പ്രവർത്തിച്ചു. 2008ൽ ഡെപ്യൂട്ടി കളക്ടറായി നേരിട്ട് നിയമനം ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ അസി. കമ്മിഷണറായിരിക്കെയാണ് ഐ.എ.എസ് ലഭിച്ചത്. സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ അഡിഷണൽ സെക്രട്ടറിയായി വിരമിച്ച ജയകുമാർ ഭർത്താവും വിശ്വനാഥ് മകനുമാണ്.