sss

തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം വലിയതുറ ശാഖയുടെ ആഭിമുഖ്യത്തിൽ
പുതുവർഷ ആഘോഷം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഒാമനമോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.പി. അംബിശൻ പുതുവർഷ സന്ദേശം നൽകി. ജെ. ഗിരീശൻ, മനോരമ ദിവാകരൻ, ശ്രീകുമാർ, സുവർണകുമാർ, ഗീതസുഗതൻ, ഗീതജഗതൻ, ഷീല സുനിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഭരണസമിതി അംഗം ഷിബു സ്വാഗതവും ശാഖ ഭരണസമിതി അംഗം ഒാമന പ്രഭാകരൻ നന്ദിയും പറഞ്ഞു.