ആര്യനാട്: ക്രിസ്തീയ മൂല്ല്യങ്ങൾ സംരക്ഷിക്കാൻ യുവജനങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപത നെടുമങ്ങാട് റീജിയൻ കോ ഓഡിനേറ്റർ റൂഫസ് പയസലീൻ പറഞ്ഞു. കെ.സി.വൈ.എം ന്റെ നാൽപ്പതാമത് ജൻമദിനാഘോഷവും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് ആഷോഷങ്ങളുടെ ഭാഗമായി എൽ.സി.വൈ.എം ആര്യനാട് ഫൊയോന ഡയറക്ടർ ഫാ.അജീഷിനും യുവജനങ്ങൾക്കുമൊപ്പം ക്രിസ്മസ് ആഘോഷിച്ചു. . എൽ.സി.വൈ.എം ആര്യനാട് ഫൊറോന പ്രസിഡന്റ് റിജുവർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ആര്യനാട് സെക്രട്ടറി ആൻസി എം, എൽ.സി.വൈ.എം മുൻ രൂപത പ്രസിഡന്റ് മുതിയാവിള ഷിബു, എൽ.സി.വൈ.എം രൂപത വൈസ് പ്രസിഡന്റ് മനോഷ്, ആനിമേറ്റർ ഷൈനി, എൽ.സി.വൈ.എം ഭാരവാഹികളായ സോണ, ശാലിനി, റെജിൻ തുടങ്ങിയവർ സംസാരിച്ചു.
caption..................കെ.സി.വൈ.എം നാൽപ്പതാം ജൻമദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആര്യനാട് ഫൊറോന എൽ.സി.വൈ.എം സംഘടിപ്പിച്ച ആഘോഷങ്ങൾ നെടുമങ്ങാട് റീജിയൻ കോഓ ഡിനേറ്റർ റൂഫസ് പയസലീൻ ഉദ്ഘാടനം ചെയ്യുന്നു.