ചിറയിൻകീഴ്: സി.ഐ.ടി.യു ചിറയിൻകീഴ് പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.ജി.വ്യാസൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ പണിമുടക്കിനോടനുബന്ധിച്ച് 8,9 തീയതികളിൽ ട്രെയിൻ യാത്രയും ബസ് യാത്രയും ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് കടയ്ക്കാവൂർ ,ചിറയിൻകീഴ് റയിൽവെ സ്റ്റേഷനുകളിലും ചിറയിൻകീഴ് ബസ് സ്റ്റാൻഡിലും പ്രചരണം നടത്തുമെന്ന് സി. ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പറഞ്ഞു. 9ന് രാവിലെ മുതൽ ചിറയിൻകീഴിൽ ട്രെയിൻ തടയും.മാർക്കറ്റുകളിലും കടകമ്പോളങ്ങളിലും പണിമുടക്കിന്റ സന്ദേശമെത്തിക്കും. പണിമുടക്കിന്റെ ആവശ്യകത വ്യക്തമാക്കിയ നോട്ടീസും ലഘുലേഖയും എല്ലാ വീടുകളിലും ആഫീസുകളിലും എത്തിക്കും.6ന് കിഴുവിലം, ചിറയിൻകീഴ് മേഖലകളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തും. 7 ന് പന്തം കൊളുത്തി പ്രകടനവും നടക്കും.സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.വി കനകദാസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.മുരളി, വി.വിജയകുമാർ,ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി സി.രവീന്ദ്രൻ എന്നിവരും സംസാരിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പി.മണികണ്ഠൻ സ്വാഗതവും ആർ.രവീന്ദ്രൻ നായർ നന്ദിയും പറഞ്ഞു.