വിതുര: വിതുര സബ് രജിസ്ട്രാർ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ വകുപ്പ് ഇൻസ്‌പെക്‌ടർ ജനറൽ പി.കെ. സാജൻകുമാർ, കെ.എൻ. സതീശ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള തുടങ്ങിയവർ പങ്കെടുത്തു. വിതുര സബ് രജിസ്ട്രാർ ഒാഫീസിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുവാൻ മന്ത്രി ജി.സുധാകരൻ എത്തിയില്ല. കഴിഞ്ഞ മാസം 26നാണ് ശിലാസ്ഥാപനം നടത്താൻ നിശ്ചയിച്ചിരുന്നത്. മന്ത്രിയുടെ അസൗകര്യം നിമിത്തം മാറ്റിവെയ്‌ക്കുകയായിരുന്നു. ശബരിമല വിഷയുമായി പ്രശ്‌നങ്ങൾ നടക്കുന്നതിനാലാണ് മന്ത്രി എത്താതിരുന്നത്. ചടങ്ങിലെ മുഖ്യാതിഥിയായ ഡോ. എസമ്പത്ത് എം.പിയും, ആറ്റിങ്ങൽ എം.എൽ.എ ബി. സത്യനും വന്നില്ല. നേരത്തെ നാല് തവണയും സബ് രജിസ്ട്രാർ ഒാഫീസിന്റെ ശിലാസ്ഥാപനചടങ്ങ് ഒാരോ കാരണങ്ങൾ നിമിത്തം മുടങ്ങിയിരുന്നു.